നല്ല സമരിയാക്കാരന്റെ ഉപമ (Good Samaritan)

 

Advertisements

അപ്പൻ

അപ്പൻ  😘 😘
****************
അതെ… ക്ലിഷേയാണ്..
അല്ലാതെ ആകാൻ വഴി ഇല്ലാലോ… കാരണം കഥാ തന്തു ‘അപ്പനാണ് ‘. അല്ലെങ്കിലും മക്കൾക്ക്‌ അച്ഛൻ എന്ന് പറയുമ്പോൾ തന്നെ എവിടുന്നോ ഒരു അഹംഭാവം അങ്ങ് കേറി വരും.. അതൊരു സന്തോഷം തന്നെയാണ്. വേറൊന്നും കൊണ്ടല്ല. ഈ ലോകത്ത് അപ്പനും അമ്മയും അല്ലാതെ മറ്റെന്തു വലിയ നേട്ടം പറഞ്ഞ് അഹങ്കരിക്കാൻ ഉണ്ട് നമുക്കൊക്കെ? നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നും അടർത്താനാവാത്ത രണ്ടു ഏടുകൾ ! ആ രണ്ട് എഞ്ചുവടികൾ പഠിപ്പിച്ച അക്ഷരങ്ങളും.. നൽകിയ മൂല്യങ്ങളും ഒക്കെയേ ജീവിതത്തിൽ കലർപ്പില്ലാതെ അവശേഷിക്കുകയൊള്ളു…

‘അമ്മ’ പിന്നെ പണ്ടേ നമ്മുടെ ആളാണ്. അമ്മയുടെ ഗർഭപാത്രത്തിലെ അജ്ഞാത വാസവും, അവൾ പകർന്നു നൽകിയ മുലപ്പാലും, ഉറങ്ങാൻ നേരം പാടിയ താരാട്ടുകളും..കരയുമ്പോൾ മുഖം പൊത്തിയ ആ സാരിത്തുമ്പും എല്ലാം രചിച്ചത് നിലയ്ക്കാത്ത സ്നേഹത്തിന്റെ തിരക്കഥകൾ ആണ്. തർക്കമില്ല !

ഇവിടെയാണ് നമ്മുടെ കഥാ നായകന്റെ പ്രസക്തി…
താനൊരു അച്ഛൻ ആകുന്ന നിമിഷം മുതൽ അയാൾ മറ്റൊരു മനുഷ്യനാകുന്നു.ഭാരിച്ച ഉത്തരവാദിത്വങ്ങളുടെയും.. നിർവഹിക്കേണ്ട കടമകളെയും ഒക്കെ പറ്റിയുള്ള ആകുലതകളാൽ ഉള്ള് കത്തിക്കുന്ന ഒരു പച്ച മനുഷ്യനെ ആണ് പിന്നീടങ്ങോട്ട് കാണാൻ സാധിക്കുക! ആ വലിയ പാഠപുസ്തകവും, സിലബസും എല്ലാം വായിച്ചെടുക്കാൻ പോലും ലേശം കഷ്ടപ്പെടേണ്ടി വരും. 😄

പിന്നീട് അമ്മ പറയുമ്പോൾ ആകും അമ്മയിലൂടെ നമ്മിലേക്ക്‌ ഒഴുകുന്ന സ്നേഹത്തിന്റെ പോലും നിർമാണവും, സംവിധാനവും എല്ലാം ദൂരെ മാറി നിന്ന് നിർവഹിക്കുന്നത്,കാലാന്തരത്തിൽ മസില് പിടിത്തത്തിന്റെ ബ്രാൻഡ് അംബാസിഡർസ് ആയി രൂപാന്തരപ്പെട്ട നമ്മുടെ അപ്പന്മാരാണ് എന്ന് നാം തിരിച്ചറിയുക! 😘
– അപ്പൻ!!

ആശുപത്രി വരാന്തയിൽ മിടിക്കുന്ന ചങ്കും,വിറയ്ക്കുന്ന കൈകളും ഒക്കെയായി, നാം പിറന്നു വീഴുന്ന നിമിഷവും കാത്ത് ഓട്ട പ്രദിക്ഷണം നടത്തുന്ന മനുഷ്യരൂപം! ഓപ്പറേഷൻ തിയേറ്ററിൽ നിന്നും ചിരിച്ചു കൊണ്ട് വരുന്ന നഴ്സിൽ നിന്നും തന്റെ കുഞ്ഞിനെ ഏറ്റു വാങ്ങുമ്പോൾ ആ മനുഷ്യന്റെ ഉള്ളിൽ അടക്കാനാവാത്ത ആനന്ദത്തിന്റെ പേമാരി തിമിർത്തു പെയ്യുന്നുണ്ടാകാം….ഒരു പക്ഷെ ആ കുഞ്ഞികാലുകളും…കൈകളുമെല്ലാം മാറോടു ചേർക്കുമ്പോൾ ലോകം മുഴുവൻ നേടിയ സന്തോഷം ഉണ്ടാകും അവർക്ക്. കാരണം, ഭൂമിയിൽ ‘എന്റേത്’ എന്ന് അവകാശപ്പെടാൻ അവർക്കുള്ള ഏക സമ്പാദ്യം മക്കൾ മാത്രമാണ്! (ഭാര്യ പോലും മറ്റേതെങ്കിലും മാതാ പിതാക്കൾ നോക്കാനേല്പിച്ച സമ്മാനങ്ങളായി തോന്നാം അവർക്ക് )
ലേബർ റൂമിൽ ഭാര്യക്ക് പ്രസവ വേദനയെടുക്കുമ്പോൾ അതിലും വലിയ വേദനയോടെ പുറത്തു നിന്നവരാകാം നമ്മുടെയൊക്കെ അപ്പന്മാർ… വീണ്ടും വീണ്ടും കുഞ്ഞിനെ കാണാൻ നഴ്സുമാരുമായി കലഹിച്ചവരും…കുഞ്ഞിനെ കയ്യിലെടുക്കാൻ പേടിച്ചു മാറി നിന്നവരും ഇവർക്കിടയിൽ ഉണ്ടാകാം… പിന്നീടങ്ങോട്ട് അതിരില്ലാത്ത ആ സ്നേഹത്തിന്റെ വിവിധ ഭാവങ്ങൾ അറിയുകയായിരുന്നു നമ്മൾ.. അമ്മ പറയുന്ന വാക്കുകളിലൂടെ നാം മനസിൽ മെനഞ്ഞെടുത്ത ഒരു രൂപം ആകാം അച്ഛന്റേത്. “നിന്റച്ഛൻ വരട്ടെ, പറഞ്ഞു കൊടുക്കുട്ടോ… ” എന്ന മിക്ക അമ്മമാരുടെയും പല്ലവിയിൽ നമ്മുടെ കുസൃതികൾ പോലും അടങ്ങിയിരുന്ന സമയം….. രാവിലെ പണിക്കു പോകുമ്പോളും, സന്ധ്യക്ക് തിരിച്ചെത്തുമ്പോളും അച്ഛനെ യാത്രയയക്കുന്ന….കാത്തിരിക്കുന്ന ആ ഓർമകളും അച്ഛനോളം വലുതാണ്. പിന്നീട് സ്കൂളിൽ പോയി തുടങ്ങിയ കാലത്ത് നമ്മുടെ പേരിനൊപ്പം അച്ഛന്റെ പേര് കൂടി ചേർത്ത് വെച്ച് നാം വിളിക്കപെട്ടപ്പോൾ ആണ് ആ മനുഷ്യൻ എന്നും നമ്മെ ചേർത്ത് നിർത്തുന്ന ഒരു ബലം തന്നെയെന്ന്
അറിഞ്ഞത്..

രാത്രിയിലെ പേടിസ്വപ്നങ്ങൾക് ആ വിരിഞ്ഞ മാറും, തഴമ്പിച്ച കൈകളും ആശ്വാസമായിരുന്നു… ഉത്സവങ്ങളും പെരുന്നാളുകളുമെല്ലാം ആ കയ്യിൽ തൂങ്ങിയാടി കണ്ടു തീർത്ത നല്ല നിമിഷങ്ങൾ ആയിരുന്നു… പുത്തനുടുപ്പിന്റെയും, പുതിയ സൈക്കിളിന്റെയും ഒക്കെ രൂപത്തിൽ നമ്മെ ഞെട്ടിച് ഹീറോസ് ആയവർ പക്ഷെ അധികം ചിരിച്ചു കണ്ടിട്ടുണ്ടാകില്ല…. അധികം കരഞ്ഞും കണ്ടിട്ടുണ്ടാകില്ല….  ☺ ☺
അമ്മയെ മദ്ധ്യസ്ഥയാക്കി, ടൂർ പോകാനും.. കളിക്കാൻ പോകാനും ഒക്കെ അപ്പന്റെ അനുവാദം നേടിയിട്ടുണ്ട് നമ്മൾ.
പക്ഷെ… പ്രകടനങ്ങൾ കുറവെങ്കിലും കട്ടി മീശയും, മുഴങ്ങുന്ന ശബ്ദവുമെല്ലാം ഒളിപ്പിച്ചുവെച്ചത് നമ്മോടുള്ള സ്നേഹം മാത്രമായിരുന്നു……
തർക്കുത്തരത്തിന്റെ, അനുസരണക്കേടിന്റെ ഒരു കാലഘട്ടത്തിൽ പുളി വാറുകൊണ്ടു തുടയ്ക്കു കിട്ടിയ അടിയുടെ പാടുകൾ എണ്ണിനോക്കി അപ്പനോട് പ്രതികാരം ചെയ്യാൻ നോക്കിയിരുന്ന വിരുതന്മാരും…
ഇന്നലെകണ്ട കാമുകന്മാർക്കൊപ്പം നാടുവിട്ട് അപ്പന്റെ നെഞ്ചും കീറി പോയ ധൈര്യവതികളും അധികം താമസിയാതെ തിരിച്ചറിയുന്ന സത്യമുണ്ട് !
കണ്ടുപിടിക്കാൻ ഒരു നൂറു തെറ്റുകൾ ഉണ്ടാകും അവരിൽ… പക്ഷെ അവരുടെ ഒരു ചെറിയ ‘ശെരി ‘ മതി ഒരുപാട് നേര്കാഴ്ചകൾക് വഴി തുറക്കാൻ…
മക്കളുടെ നേട്ടങ്ങളിൽ നേരിട്ട് അഭിനന്ദിക്കുന്ന മാതാപിതാക്കൾ ഉണ്ട്. എന്നാൽ ചിലർ അങ്ങനെയല്ല. പക്ഷെ, “അതെന്റെ മകൻ ആണ് /മകൾ ആണ് ” എന്ന് മാറി നിന്ന് മറ്റുള്ളവരോട് അഭിമാനത്തോടെ പറയുന്നവർ ആകാം ഏറെയും…
എല്ലാ ആവശ്യങ്ങളിലേക്കും ആ മനസിനു ഓടിയെത്താൻ ആകില്ല .. ആശുപത്രിവരാന്തയിൽ തുടങ്ങിയ ആ ഓട്ടത്തിന് ഇതുവരെ അവസാനം ഉണ്ടായിട്ടില്ല..അവരുടെ നെറ്റിയിലെ ഓരോ വിയർപ്പു തുള്ളി പോലും ഭഗീരഥ പ്രയത്നത്തിൽ ആണ്.. തന്നോടൊപ്പം എത്തിയ മകനെയും, തന്നെ വിട്ട് പോകേണ്ട മകളെയും ജീവനുള്ളിടത്തോളം കരുതുന്നതിലൂടെ അയാൾ അനുഭവിക്കുന്ന പിതൃത്വവും..

പ്രിയതമയുടെ നെറ്റിത്തടത്തിലെ സിന്ദൂരവും,കഴുത്തിലെ താലിച്ചരടും നൽകുന്ന ആത്മവിശ്വാസവും ഇനിയും ഓടാൻ പ്രേരിപ്പിക്കുകയാണ്…
തലയിലെ കറുപ്പ് നര കീറുമ്പോഴും
മടുക്കാതെ പായുകയാണ്…  😅
എല്ല്ലാം കഴിയുമ്പോൾ ഒരു ചിരിയുണ്ട് !!!
ഒരു നല്ല അപ്പന്റെ ഉള്ള് തുറന്നുള്ള ചിരി !
ഈ ചിരി കാണണമെങ്കിൽ ചെയ്യണ്ടത് ഇത്രമാത്രം,
ഇരുണ്ട മുറികളിൽ തള്ളിയ പ്രായമായ നിങ്ങളുടെ അച്ഛനെ തിരികെ വീട്ടിൽ എത്തിച്ചു നിങ്ങളോട് ചേർത്ത് നിർത്തണം.
പ്രതിഫലം വാങ്ങാതെ നിങ്ങൾക്കായി ജീവിച്ച ആ മനുഷ്യന്റെ വെയിലേറ്റ മുഖത്തേക്ക് നോക്കുവാൻ ഇത്തിരി സമയം കണ്ടെത്തണം .
വാടി വീഴാൻ നേരം ആ തോളിനൊരു താങ്ങു നൽകണം. ആ കണ്ണുകളിൽ ജ്വലിക്കുന്ന നമ്മുടെയൊക്കെ ഭാവി കാണണം.
അതിലുപരി ഇതെന്റെ അപ്പനാണ് /അച്ഛനാണ് /വാപ്പയാണ് എന്ന്‌ അഭിമാനത്തോടെ പറയാൻ നമുക്ക് തന്നെ ഒരു മനസ് ഉണ്ടാവണം !
😄 😄 😄 😄 😄 😄 😅
ഉണ്ടാവട്ടെ !

സ്വയം ജീവിക്കാൻ അറിയാത്ത… 
ആര്ക്കൊക്കെയോ വേണ്ടി ജീവിച്ചു തീർക്കുന്ന പ്രിയപ്പെട്ട തണൽ മരങ്ങൾക് ഒപ്പം നില്കാൻ മക്കൾ ഉണ്ടാകട്ടെ ….
സ്നേഹപൂർവ്വം !!!  😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘
-D/O സിബി തോമസ്  💪

പുതിയ കടലാസ്

29744919_390510244845811_4413601964667043443_o.jpg
 കടലാസിനെ സ്നേഹിച്ചവര്‍ക്ക് …

പഴയ കടലാസ് പേജ് ആരോ ഹാക്ക് ചെയ്ത് നമ്മളെ സ്നേഹിച്ചു. കടലാസിന്‍റെ instagram ഉം ഹാക്ക് ചെയ്തു. ഏകദേശം മൂന്ന് ലക്ഷത്തി ഇരുപതിനായിരം ലൈക്കുകള്‍ പേജിന് ഉണ്ടായിരുന്നു….
ഈ നാലു വര്‍ഷകാലമായിരിക്കണം അതിന്‍റെ വിധി.
എങ്കിലും പുറകോട്ടില്ല…മുന്പോട്ട് തന്നെ..
ഇത് പുതിയ പേജാണ്… കടലാസിനെ അറിഞ്ഞവര്‍ക്കും സ്നേഹിച്ചവര്‍ക്കും പുതിയ കൂട്ടുകാര്‍ക്കും സ്വാഗതം…. 🙂
സ്നേഹാപൂര്‍വ്വം ബിബിന്‍
Bibin Ezhuplackal

“കൂടെയുണ്ട് പെണ്ണെ… മുന്നോട്ട്…മുന്നോട്ട് “

“കൂടെയുണ്ട് പെണ്ണെ… മുന്നോട്ട്…മുന്നോട്ട് “(തൂലിക ചലിപ്പിച്ചത് :  Ammu Maria Alex)

പള്ളയ്ക്ക് ചവിട്ടി പുറം ലോകം കണ്ടവന് മുലപ്പാലിൽ സ്നേഹം അരച്ച് കൊടുത്തു പ്രതികാരം ചെയ്തവളെ കാലം ‘അമ്മ ‘എന്ന് അഭിസംബോധന ചെയ്തു…

തല വകഞ്ഞു, മുടി മുറുക്കി, കളഭം ചാർത്തി, കൊലുസ്സ് കിലുക്കിയവൾ ‘മകൾ ‘എന്ന പേരും വരിച്ചു….. Continue reading ““കൂടെയുണ്ട് പെണ്ണെ… മുന്നോട്ട്…മുന്നോട്ട് “”

വേദന (Ammu Maria Alex)

വേദന (തൂലിക ചലിപ്പിച്ചത് :  Ammu Maria Alex)

Image may contain: 2 people

ക്രിസ്തു എന്ന ദൈവം മനുഷ്യർക്ക്‌ വേണ്ടി കുരിശിൽ തൂങ്ങി മരിച്ചതും മൂന്നു നാളുകൾക്കു ശേഷം ഉയിർത്തതും ലോകത്തിലെ ഏറ്റവും വലിയ ത്യാഗങ്ങളിൽ ഒന്ന് തന്നെയാണ്. പക്ഷെ കാലിത്തൊഴുത്തിന്റെ ഇല്ലായ്മയിൽ നിന്ന് കാൽവരിയുടെ വേദനകളിലേക് നടന്നു നീങ്ങിയ ‘ഈശോ ‘ എന്ന സാധാരണ മനുഷ്യൻ അനുഭവിച്ച സഹനങ്ങൾ പരിഗണിക്കുമ്പോൾ ആ വേദനകളുടെ ആഴം എത്രത്തോളം ഉണ്ടായിരുന്ന് എന്നത് അളക്കാൻ പോലും ആകില്ല എന്നതാണ് സത്യം! Continue reading “വേദന (Ammu Maria Alex)”

ക​ട​ലാ​സ്: ഒ​ളി​ച്ചു​വ​യ്ക്കാ​ന​ല്ല, വി​ളി​ച്ചു​പ​റ​യാ​നു​ള്ള​താ​ണ് ക​​ല​

നീ ​കാ​ട് മോ​ഷ്ടി​ച്ച​തു​കൊ​ണ്ട​ല്ലേ മ​നു​ഷ്യാ, അ​വ​ൻ ചോ​റ് തേ​ടി​യി​റ​ങ്ങി​യ​ത്…

ക​ഴി​ഞ്ഞ നാ​ളു​ക​ളി​ൽ മ​ല​യാ​ളി​യു​ടെ മ​ന​സി​നെ പി​ടി​ച്ചു​ല​ച്ച ചോ​ദ്യ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു ഇ​ത്.. മു​ഷി​ഞ്ഞ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് കൈ​ക​ൾ കൂ​ട്ടി​ക്കെ​ട്ട​പ്പെ​ട്ട് നി​സ​ഹാ​യ​നാ​യി നി​ൽ​ക്കു​ന്ന മ​ധു എ​ന്ന ആ​ദി​വാ​സി യു​വാ​വി​ന്‍റെ ചി​ത്ര​ത്തോ​ട് ചേ​ർ​ത്താ​ണ് ഈ ​ചോ​ദ്യം വ​ച്ചി​രു​ന്ന​ത്.​വി​വി​ധ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ര​വ​ധി ത​വ​ണ ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ട ഈ ​ചോ​ദ്യം ആ​ദ്യം ഉ​ന്ന​യി​ച്ച​ത് ക​ട​ലാ​സ് എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ലാ​യി​രു​ന്നു.​ചെ​ത്തി​മി​നു​ക്കി​യ മൂ​ർ​ച്ച​യു​ള്ള വാ​ക്കു​ക​ൾ​ക്ക് ചേ​രു​ന്ന പ​ശ്ചാ​ത്ത​ല​വും ചി​ത്ര​ങ്ങ​ളും ന​ൽ​കി അ​വ​യെ സ​മൂ​ഹ​മ​ധ്യ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ക​ട​ലാ​സ് എ​ന്ന പേ​ജ്. മൂ​ന്നു ല​ക്ഷ​ത്തി​ല​ധി​കം ലൈ​ക്കു​ക​ൾ നേ​ടി അ​നു​ദി​നം വൈ​റ​ലാ​യി മാ​റു​ന്ന പോ​സ്റ്റു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ക​ട​ലാ​സി​ന് കു​റേ ക​ഥ​ക​ൾ പ​റ​യാ​നു​ണ്ട്.

ക​ട​ലാ​സി​ന്‍റെ തു​ട​ക്കം.

Continue reading “ക​ട​ലാ​സ്: ഒ​ളി​ച്ചു​വ​യ്ക്കാ​ന​ല്ല, വി​ളി​ച്ചു​പ​റ​യാ​നു​ള്ള​താ​ണ് ക​​ല​”

പടിഞ്ഞാറ്റ” കിടിലൻ ഹ്രസ്വചിത്രം

ക്യാമറയും ബിജിഎമ്മും ഏജ്‌ജാദി ത്രിൽ, പിന്നെ ആ മോളും… ക്‌ളൈമാക്‌സ് പൊളിച്ചു “പടിഞ്ഞാറ്റ” കിടിലൻ ഹ്രസ്വചിത്രം

Create a website or blog at WordPress.com

Up ↑

%d bloggers like this: