വേദന (Ammu Maria Alex)

വേദന (തൂലിക ചലിപ്പിച്ചത് :  Ammu Maria Alex)

Image may contain: 2 people

ക്രിസ്തു എന്ന ദൈവം മനുഷ്യർക്ക്‌ വേണ്ടി കുരിശിൽ തൂങ്ങി മരിച്ചതും മൂന്നു നാളുകൾക്കു ശേഷം ഉയിർത്തതും ലോകത്തിലെ ഏറ്റവും വലിയ ത്യാഗങ്ങളിൽ ഒന്ന് തന്നെയാണ്. പക്ഷെ കാലിത്തൊഴുത്തിന്റെ ഇല്ലായ്മയിൽ നിന്ന് കാൽവരിയുടെ വേദനകളിലേക് നടന്നു നീങ്ങിയ ‘ഈശോ ‘ എന്ന സാധാരണ മനുഷ്യൻ അനുഭവിച്ച സഹനങ്ങൾ പരിഗണിക്കുമ്പോൾ ആ വേദനകളുടെ ആഴം എത്രത്തോളം ഉണ്ടായിരുന്ന് എന്നത് അളക്കാൻ പോലും ആകില്ല എന്നതാണ് സത്യം!
പട്ടുമെത്തയിലോ, സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയിലോ ജനിക്കാൻ ഒള്ള ഭാഗ്യം ഒന്നും ഈ മനുഷ്യന് കിട്ടിയിട്ടില്ല. കന്നുകാലി കൂട്ടിലെ പരുപരുത്ത പുല്ലിൻമേൽ നിന്നും കുരിശിന്റെ കാഠിന്യത്തിലേക് എത്തുന്നത് വരെ ദാരിദ്ര്യം ആയിരുന്നു മുഖമുദ്ര ! മറ്റുള്ളവരെ സ്നേഹിക്കുംതോറും തിരിച്ചു പണി മേടിച്ചു കൊണ്ടിരുന്ന തമ്പുരാന് എങ്ങനെ ഇത്ര ക്ഷമാശീലൻ ആകാൻ പറ്റുന്നു എന്നത് അവിശ്വനീയം ആണ്. ഒരുപക്ഷെ ഭൂമിയിൽ ജീവിച്ച കാലം അത്രയും കാലഘട്ടത്തിന്റെ സന്തോഷങ്ങളിൽ ആഹ്ലാദിച്ചിരുന്ന ഒരു മനുഷ്യൻ തന്നെ ആയിരിക്കാം ഈശോ. തന്നിൽ പ്രവർത്തിക്കുന്ന ദൈവിക ശക്തിയും തന്നെ നയിക്കുന്ന പരിശുദ്ധാരൂപിയും പറയുന്നത് കേട്ട് അനുസരണത്തോടെ ജീവിച്ച കർത്താവെ നിന്നെ സമ്മതിച്ചെക്കുന്നു 😊.ഇങ്ങോട്ട് വരാൻ പറയുമ്പോൾ അങ്ങോട്ട്‌ പോകുന്ന ഞാൻ ഉൾപ്പെടെ ഉള്ള തലമുറക്കാർക് നിന്റെ ഈ അനുസരണം ലേശം ദണ്ണം ഉണ്ടാക്കിട്ടില്ലെ എന്നൊരു സംശയം 😅. (സാരല്യ ! നീയ് മുത്തല്ലേ 😘)
ജനിച്ചു വീണപ്പോലെ നീ കരുണാമയനായിരുന്നു. അതൊക്കെ സമ്മതിച്ചു. പക്ഷെ, അത്ര ചെറുപ്പത്തിലേ അപ്പന്റേം അമ്മയുടെയും കൂടെ പള്ളിപെരുന്നാൽ കൂടാൻ പോയ നീ അവരെ പറ്റിച്ചു ഓടിക്കളഞ്ഞതും, പള്ളിൽ ഉള്ളവരെ കുഞ്ഞി വായിലെ വല്യ വർത്തമാനം പറഞ്ഞു പഠിപ്പിക്കാൻ പോയതും ഒക്കെ സമ്മതിക്കുന്നു. എന്താ ധൈര്യം !പിന്നെ പയ്യെ വലുതായി കൂടെ ഒള്ളോർക് നന്മ പറഞ്ഞു കൊടുക്കാൻ പോയപ്പോൾ നീ പോലും ഓർത്തു കാണില്ല അവസാനം നിനക്ക് സമ്മാനം ആയിട്ട് കിട്ടാൻ പോകുന്നത് ഒരു വലിയ കുരിശും കൂടെ കൊറേ പാപികളും ആണെന്ന് !എങ്കിലും കർത്താവെ ഇത്രെയൊക്കെ ചെയ്തവരോടെങ്കിലും നിനക്ക് പ്രതികാരം ചെയ്യാമായിരുന്നു ! എവിടന്ന് ? 😘😘😘
എന്നാലും…..
ഒന്ന് മുള്ള് കുത്തിയാൽ നിലവിളിക്കുന്ന ഞങ്ങളോടാണ് നീ മുൾക്കിരീടം തന്ന രക്തത്തിന്റെ കഥ പറഞ്ഞത്…
ആരെങ്കിലും ഒന്ന് നെറ്റി ചുളുക്കിയാൽ ആ കാര്യത്തിന് പൊട്ടിക്കരയുന്ന ഞങ്ങളോടാണ് നിന്ദനങ്ങൾ അനുഗ്രഹങ്ങൾ ആണെന്ന് നീ പറഞ്ഞത്. നൊന്തു പെറ്റ അമ്മ എന്ന ഏതൊരു മനുഷ്യന്റെയും സ്വാര്ഥതയെ ലോകത്തിനു മുഴുവനും കൊടുത്തു നീ വിശാല ഹൃദയൻ ആയി. എത്ര ഒക്കെ ഉണ്ടെങ്കിലും ഇല്ലാത്തവന് കൊടുക്കുവാൻ മടി കാണിക്കുന്ന, ഒന്ന് വിശന്നതിന്റെ പേരിൽ അപരനെ അടിച്ചു കൊല്ലാൻ മടിയില്ലാത്ത ഞങ്ങളോടാണ് വെറും അഞ്ചപ്പം കൊണ്ട് അയ്യായിരം പേരുടെ വിശപ്പ് മാറ്റുന്നതാണ് മനുഷ്യത്വം എന്ന് കാണിച്ചു തന്നത്… ജാതി പറഞ്ഞും നിറം നോക്കിയും ഒക്കെ കൂടെയുള്ളോരേ മാറ്റിനിർത്തുന്ന അഭിമാനികൾ ആയ ഞങ്ങളെ ആണ് കുഷ്ഠനേയും, അന്ധനെയും, പാപിയെയും എല്ലാം ചേർത്ത് നിർത്തി ഇതാണ് സമഭാവന എന്ന് പറഞ്ഞു തന്നത് എന്നിട്ടും.. ഇത്രയൊക്കെ നന്മ ചെയ്തിട്ടും അവസാനം ചാട്ടവാറുകൾക് ഉമ്മ വെച്ച് പുണരാൻ .. മുറിവേറ്റ് പിടയാൻ ബാക്കിയായി നിന്റെ ശരീരം ! എന്നിട്ട് അതേ ശരീരം എല്ലാവർക്കും പകുത്തു കൊടുത്തേകുന്നു 😚.ഹോ !!

ഒഴിഞ്ഞ കല്ലറയിൽ നിന്ന് ഉയിർത്തു വന്നപ്പോൾ നീ ഓർത്തു കാണില്ല ഈ ലോകം പണ്ടത്തേക്കാൾ ഭീകരം ആകുമെന്ന് അല്ലെ ?😥😥😥😥
എന്തായാലും ഈ ലോകത്തിലെ ആരും കുരിശിന്റെ തികവ് അനുഭവിക്കണമെന്ന് പറയില്ല.. ആണിപ്പഴുതുകളുടെ നീറ്റൽ അറിയണം എന്ന് പറഞ്ഞ് ആ സാഹസത്തിനും മുതിരില്ല.. ചാക്ക് ഉടുത്തു ചാരം പൂശി ചെയ്ത പാപങ്ങൾക് പരിഹാരം ചെയ്യുമെന്നും തോന്നുന്നില്ല.. ജീവൻ പിടയുന്ന നേരത്തു പോലും കുന്തം കൊണ്ട് മാറിടം കുത്തി പിളർന്നവനോട് നിനക്ക് നന്മ വരട്ടെ എന്നും പറയില്ല… ഇതൊക്കെ നിനക്കും അറിയാം….

എങ്കിൽ പിന്നെ ഒന്ന് ചോദിച്ചോട്ടെ ????

പിന്നെയെന്തിനാ തമ്പുരാനെ ഒരു നാണവും ഇല്ലാതെ ഈ യോഗ്യത ഇല്ലാത്തോരെയൊക്കെ പിറകെ നടന്നു സ്നേഹിക്കാൻ വരുന്നേ ????😙😙😙😙 (മടുത്തില്ലേ നിനക്ക് 😪)

ഇല്ലെന്നറിയാം.. കാരണം നീ ‘സ്നേഹം ‘ ആണല്ലോ… നിബന്ധനകൾ ഇല്ലാതെ… അളവില്ലാതെ ഒഴുകുന്ന സ്നേഹം… തന്റെ ജനത്തിന് വേണ്ടി ഇനിയും മരിക്കാൻ തയ്യാറാകുന്ന നിന്റെ സ്നേഹത്തിനു മുന്നിൽ നമിക്കുവാ !അപ്പോ പിന്നെ ” ചങ്കേ….. ” എന്ന് വിളിക്കണ്ടത് നിന്നെയല്ല 😘😘😘😘
നീ ആഗ്രഹിക്കുന്ന പോലെ നിന്റെ മരണത്തിനും ഉയിർപ്പിനും വില കൊടുക്കൻ എന്ന് ഞങ്ങൾക് ആകുമോ അന്നേ ലോകം നന്നാകു.. (സാരില്യ, കൂടെയുണ്ടല്ലോ നീയ് 😘😘)

എന്തായാലും…വലിയ മെച്ചം ഒന്നും പറയാൻ ഇല്ലാത്ത ഞങ്ങളുടെ ഒക്കെ ധൈര്യവും, ശക്തിയും, കാവലും, ഒക്കെ നീയാണ് എന്ന് പറയുന്നതിൽ നാണക്കേടൊന്നുമില്ല.. നീ പകർന്ന ആ കടുക്മണി വിശ്വാസം പോലും ഏറെ അകലെ ആണ് എന്ന ബോധ്യവും ഉണ്ട്…

അതിപ്പോ നിനക്ക് പ്രശ്നം ഇല്ലാല്ലോ ? നീ വന്നിരിക്കുന്നത് പാപികളെ വിളിക്കാൻ അല്ലെ.. യോഗ്യത ഇല്ലാത്തോരെ ചേർത്ത് നിർത്താൻ അല്ലെ……… 😘😘😘

പെരുത്തിഷ്ടാണേയ് !!!
നിന്റെ വേദനയോളം വരില്ല ഈ ലോകത്തു മറ്റൊന്നും… മറ്റൊന്നും… 😘😘

—( ഉയിർപ്പ്.- ഓർമ )-=

 This Amazing Article written by………Ammu Maria Alex

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create a website or blog at WordPress.com

Up ↑

%d bloggers like this: